തൊടുപുഴ: സർക്കാരിന് ക്ഷേമ ബോർഡിനോടുള്ള അവഗണനയ്ക്കെതിരെയും ക്ഷേമ ബോർഡിന്റെ പിടിപ്പുകേടിനെതിരെയും ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.ഐ) ജില്ലാ കമ്മിറ്റി ഇന്ന് തൊടുപുഴയിൽ പ്രതിഷേധ ധർണ്ണ നടത്തും. രാവിലെ 10.30ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് നടത്തും. 11ന് ജില്ലാ പ്രസിഡന്റ് എ.പി. ഉസ്മാന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. അശോകൻ, മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ്, ജോൺ നെടിയപാല, എൻ.ഐ. ബെന്നി, ജാഫർഖാൻ മുഹമ്മദ്, കെ.പി.റോയി, കെ.എം.ജലാലുദീൻ, ബാബു കളപ്പുര, മിനി ബേബി, ജോർജ് വർഗീസ്, ലീലാമ വർഗീസ്, ഉഷ ബെന്നി, ഹമീദ് എം.കെ എന്നിവർ പ്രസംഗിക്കും.