
വഴിത്തല: മനുഷ്യാവകാശ ഫോറം ഇടുക്കി ചാപ്ടർ മനുഷ്യാവകാശ ദിനാചരണവും സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രഗത്ഭരായവരെ ആദരിക്കലും നടത്തി. വഴിത്തല ശാന്തിഗിരി കോളേജിൽ നടന്ന ചടങ്ങ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം പി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധു ബാബു സന്ദേശം നൽകി. വിദ്യാഭ്യാസരംഗത്തെ മികച്ച സേവനത്തിലുള്ള ഗുരുശ്രേഷ്ഠ പുരസ്‌കാരം ശാന്തിഗിരി കോളേജ് പ്രിൻസിപ്പൽ ഫാ. പോൾ പാറേക്കാട്ടിൽ ഏറ്റുവാങ്ങി. യോഗത്തിൽ ഹ്യൂമൻ റൈറ്റ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് ഡോ. കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലാലു ചക്കാനാൽ സ്വാഗതവും അഭിലാഷ് വി.ജെ.നന്ദിയും അറിയിച്ചു.