കായിക മത്സരങ്ങൾ 17, 18 തീയതികളിൽ

ഇടുക്കി : ജില്ലാതല കേരളോത്സവം നാളെ അണക്കരയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കലാമത്സരങ്ങൾ ഡിസംബർ 15 നും കായിക മത്സരങ്ങൾ 17, 18 തീയതികളിലും അണക്കരയിലെ വിവിധ വേദികളിൽ നടക്കും.
വ്യാഴാഴ്ച വൈകുന്നേരം 4 ന് അണക്കര ടൗണിൽ നടക്കുന്ന വർണ്ണാഭമായ ഘോഷയാത്രയോടെയാണ് കേരളോത്സവം തുടങ്ങുന്നത്. 5 ന് അണക്കര സെന്റ് തോമസ് പാരീഷ് ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ രമേശ് കൃഷ്ണൻ സ്വഗതം പറയും.ഡീൻ കുര്യാക്കേസ് എം.പി., ജില്ലയിലെ എം.എൽ.എ. മാർ, മുനിസിപ്പൽ ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം വി. കെ. സനോജ് തുടങ്ങിയർ പ്രസംഗിക്കും.
കലാമത്സരങ്ങൾ 15 ന് സെന്റ് തോമസ് പാരിഷ് ഹാൾ അണക്കര, എസ്.എൻ. ഡി.പി. ഓഡിറ്റോറിയം എന്നിവിടങ്ങളിലെ വിവിധ വേദികളിൽ നടക്കും.
17 ന് രാവിലെ 9 മുതൽ ട്വന്റി ട്വന്റി ക്രിക്കറ്റ് ചക്കുപള്ളം ട്രൈബൽ സ്‌ക്കൂൾ ഗ്രൗണ്ടിലും ഫുട്‌ബോൾ, ചെസ്സ്, ബാസ്‌ക്കറ്റ് ബോൾ, കബഡി എന്നിവ അണക്കര മോണ്ട്‌ഫോർട്ട് സ്‌കൂൾ സ്റ്റേഡിയത്തിലും ഷട്ടിൽ മത്സരങ്ങൾ ലയൺസ് ഹാൾ കുങ്കിരിപ്പെട്ടിയിലുംവോളിബോൾ മത്സരം ചേറ്റുകുഴി, നവജീവൻ പബ്ലിക് ലൈബ്രററിയിലും നീന്തൽ വണ്ടമറ്റം അക്വാട്ടിക്ക് സെന്ററിലും ആർച്ചറി മത്സരങ്ങൾ നെടുങ്കണ്ടം സ്‌പോർട്‌സ് ഹോസ്റ്റലിലും നടക്കും. അത്‌ലറ്റിക്‌സ്, വടംവലി, പഞ്ചഗുസ്തി എന്നിവ 18 ന് അണക്കര മോണ്ട്‌ഫോർട്ട് സ്‌കൂൾ സ്റ്റേഡിയത്തിൽ നടക്കും.