വണ്ടിപ്പെരിയാർ:വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രവർത്തന സ്വാതന്ത്രൃത്തെ എതിർക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ:സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പി.നളിനാക്ഷൻ അദ്ധ്യക്ഷനായിരുന്നു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ആന്റണി ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ഷാജി പൈനാടത്ത് , പി.ആർ.അയ്യപ്പൻ,പി.എ അബ്ദ്ദുൾ റഷീദ് ,ടി.എച്ച് അബ്ദുൽ സമദ് , ഉദയകുമാർ,പി.റ്റി വർഗ്ഗീസ്,എസ്. ഗണേശൻ, കെ.എ.സിദ്ധിക്ക്, ഗീതാനേശ്വയ്യൻ, എസ്.എ. ജയൻ, പ്രിയങ്ക മഹേഷ് എന്നിവർ സംസാരിച്ചു.