അടിമാലി: എൽ. ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക, ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, നാണ്യവിളകൾക്ക് വിലസ്ഥിരത ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി കോൺഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് നയിക്കുന്ന വാഹന പ്രചരണ ജാഥ 15, 16, 17 തിയതികളിൽ നടക്കും.15ന് മാങ്കുളത്ത് ഡി.സി.സി.പ്രസിഡന്റ് സി.പി.മാത്യു ജാഥ ഉദ്ഘാടനം ചെയ്യും.17 ന് അടിമാലിയിൽ ജാഥാ സമാപനസമ്മേളനത്തിൽ അഡ്വ: ഡീൻ കുര്യാക്കോസ് എം.പി പ്രസംഗിക്കും