മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചൈതന്യ പുരുഷ സ്വാശ്രയ സംഘത്തിന്റെ പന്ത്രാണ്ടാമത് വാർഷികമായ ചൈതനന്യോത്സവത്തിന് തിരശീല വീണു. ക്വിസ്, കഥ പറയൽ, വടംവലി തുടങ്ങിയ മത്സരങ്ങളോടൊപ്പം കുടുംബ സംഗമം,വാർഷിക പൊതുയോഗം എന്നിവ നടന്നു. ഒരു മാസം നീണ്ട് നിന്ന ആഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് സംഘാംങ്ങളുടെ കുടുംബാഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്കൊപ്പം കൊല്ലം അയനം നാടകവേദിയുടെ ഒറ്റവാക്ക് എന്ന നാടകവും അരങ്ങേറി. സംഘം പ്രസിഡന്റ് വിനോദ് പുഷ്പാംഗദന്റെഅദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു.വിവിധ മത്സര വിജയ്കൾക്കുളള സമ്മാനങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റ്യൻ വിതരണം ചെയ്തു ലൈബ്രറി പ്രസിഡന്റ് കെ.സി.സുരേന്ദ്രൻ, ലൈബ്രറി കമ്മറ്റി അംഗം എ.പി.കാസീൻ എന്നിവർ പ്രസംഗിച്ചു. പി.ആർ. ബിനോയ് സ്വാഗതവും ടി. അഖിൽ നന്ദിയും പറഞ്ഞു.