
ഉടുമ്പന്നൂർ: സംസ്ഥാനത്തെ ഈ വർഷത്തെ മികച്ച ക്ഷീരകർഷകനായി തെരഞ്ഞെടുക്കപ്പെട്ട ഉടുമ്പന്നൂർ ശാഖാംഗം ഷൈൻ ബാലൻ കുറുമുള്ളാനിയിലിന് എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖ,വനിതാ സംഘം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ശാഖാ പ്രസിഡന്റ് പി. ടി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ വൈസ് പ്രസിഡന്റ് പി. ജി.മുരളീധരൻ,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ, യൂണിറ്റ് പ്രസിഡന്റ് വത്സമ്മ സുകുമാരൻ, സെക്രട്ടറി ശ്രീമോൾ ഷിജു എന്നിവർ പ്രസംഗിച്ചു.ശാഖയുടെയും, വനിതാസംഘത്തിന്റെയും കമ്മിറ്റി അംഗങ്ങൾ പോഷക സംഘടനാ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു. ശാഖാ സെക്രട്ടറി പി.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ഷൈൻ ബാലൻ മറുപടി പ്രസംഗം നടത്തി.