
തൊടുപുഴ: മരവെട്ടിക്കൽ എം. പി. അബ്ദുൽ ജബ്ബാർ (സാറാസ് -92) നിര്യാതനായി. കബറടക്കം നടത്തി. തിരുകൊച്ചി പ്രജാസഭാംഗമായിരുന്ന പരേതനായ എം.പി ഫക്രുദ്ദീൻ സാഹിബിന്റെ മകനാണ്. ഭാര്യ: പരേതയായ ഖജീദ കാർത്തികപ്പള്ളി മുഴങ്ങോടിൽ കുടുംബാംഗം. മക്കൾ: എം.എ. അഫ്താബ്, എം.എ. അൽത്താഫ്, ഷീമ. മരുമക്കൾ: അബ്ദുൽ ലത്തീഫ്, റഹ്മാ അഫ്താബ്, സുൽഫത് അൽത്താഫ്. മുൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ പരേതനായ എം.പി.എം ജാഫർഖാൻ, തൊടുപുഴ മുൻ നഗരസഭാ ചെയർമാൻ എം.പി ഷൗക്കത്തലി എന്നിവർ സഹോദരന്മാരാണ്.