ഇടുക്കി: ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സൗജന്യ പരിശീലനം ഉടൻ ആരംഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം / തത്തുല്യ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ. ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് നിയമാനുസൃത സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകർ ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ്, ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം 28 ന് മുമ്പ് ഗവ. പ്രീ.എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: : 0484 2623304.


.