മുട്ടം: ഐ എച്ച് ആർ ഡി ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയെ കാർ ഇടിച്ചു. ഇന്നലെ ഉച്ചക്ക് 1.30 ന് മുട്ടം കോടതി കവലയിലാണ് അപകടം.കട്ടപ്പന സ്വദേശികൾ കാറിൽ തൊടുപുഴക്ക് വരവേയാണ് അപകടം.സാരമായ പരിക്ക് സംഭവിച്ച വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികളുടെ സഹായത്തോടെ കാർ യാത്രികർ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.