തൊടുപുഴ: ക്രിസ്തുമസ് ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് മൂലമറ്റം റേഞ്ച് ഓഫീസിന്റേയും എക്‌സൈസ് ഇന്റലിജൻസിന്റേയും നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പന്നിമറ്റം ഭാഗത്ത് നിന്ന് ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി.പന്നിമറ്റം കൊടിപ്ലാക്കൽ ജോർജിന്റെ (70) വീട്ടിൽ നിന്നാണ് ചാരായവും കോടയും ഉൾപ്പടെ പിടിച്ചെടുത്തത്.വീട്ടിലും പുരയിടത്തിലുമായി മൂന്നു ലിറ്റർ ചാരായവും 70 ലിറ്റർ കോടയുമാണ് സംഘം കണ്ടെത്തിയത്.
റെയ്ഡിൽഎക്‌സൈസ് ഇൻസ്‌പെക്ടർ എ .ഷമീർ,പ്രിവന്റീവ് ഓഫീസർമാരായ ആർ.പ്രകാശ്, വി.എസ് നിസാർ,കെ.ആർ.ബിജു, കെ കെ.സജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ചാൾസ് എഡ്വിൻ, അബിൻ ഷാജി, സുമിന ടി.എ, എ.കെ വിനോദ് എന്നിവർ പങ്കെടുത്തു.