pention

തൊടുപു: ; 2019 ഡിസംബർ 31 വരെയുളള കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്
പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാത്ത പെൻഷന് അർഹതയുള്ള
ബോർഡിലെ തൊഴിലാളി,കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾക്ക് സ്വന്തം ചെലവിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേനെ ബയോമെട്രിക് മസ്റ്ററിംഗ് നടത്താം. കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിംഗ് നടത്തുന്നതിന് എല്ലാ മാസവും 1 മുതൽ മുതൽ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. അക്ഷയ
കേന്ദ്രങ്ങളിൽ മസ്റ്റർ ചെയ്യുന്നതിനായി 30/ രൂപയും ഹോം മസ്റ്ററിംഗ് ചെയ്യുന്നതിന് 130/ രൂപയും
ഗുണഭോക്താക്കളിൽ നിന്നും ഈടാക്കും.