തൊടുപുഴ: പൗരാവകാശ സംരക്ഷണ സമിതിയുടെ വനിതാ വിഭാഗമായ പി.എസ്.എസ് വനിതാ സമിതിയുടെ നേതൃത്വത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ എല്ലാ താലൂക്കുകളിലും 19ന് സമരപ്രചരണ ജാഥ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിപാടി മുതലക്കോടത്ത് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് ചാക്കോ ആറ്റുവിള്ളി,​ വൈസ് പ്രസിഡന്റ് എ. മധുസൂദനൻ നായർ,​ ജനറൽ സെക്രട്ടറി കെ.എം.സുബൈർ,​ സജിത ടി.കെ,​ സന്ധ്യ പ്രഹ്ളാദൻ,​ സജി മീനാംകുടി എന്നിവർ പ്രസംഗിക്കും.