അടിമാലി: താലൂക്കാശുപത്രിയിൽ നിർമ്മാണം പൂർത്തിയാക്കിയ സി.സി.യു കാത് ലാബ് കെട്ടിടത്തിന്റെയും കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒ.പി. ഡയഗ്‌നോസ്റ്റിക് കെട്ടിടത്തിന്റേയും വാട്ടർ ടാങ്കിന്റേയും നിർമ്മാണോദ്ഘാടനം വെളളിയാഴ്ച്ച നടക്കും. വൈകുന്നേരം 4 ന് ആശുപത്രി അങ്കണത്തിൽ അഡ്വ. എ. രാജ എം.എൽ.എയുടെ . അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ദ്ഘാടനം ചെയ്യും.ഡീൻകുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വ്യാപാരി വ്യവസായി , രാഷ്ടീയ സാമുദായിക സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
പുതിയ കെട്ടിടം പണി പൂർത്തിയാകുന്ന മുറയ്ക്ക് ഒ.പി. യൂണിറ്റിന്റെ പ്രവർത്തനവും പൂർണ്ണമായും ഇവിടേക്ക് മാറ്റും. കൂടാതെ ആധുനിക എക്‌സ് റേ യൂണിറ്റിന്റെ പ്രവർത്തനവും ഇവിടേക്ക് മാറ്റി സ്ഥാപിക്കും.