കട്ടപ്പന: ജനിച്ച മണ്ണിൽ ജീവിക്കാൻ പോരാടുന്ന ജില്ലയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സമര പ്രഖ്യാപന റാലിയും മഹാസമ്മേളനവും 'യോഗജ്വാല" 24ന് കട്ടപ്പനയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുക, നിർമ്മാണ നിരോധനം പിൻവലിക്കുക, ബഫർ സോൺ ഉത്തരവ് റദ്ദ് ചെയ്യുക, പട്ടയ നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഏഴ് യൂണിയനുകളും കട്ടപ്പനയിൽ ഒത്തുചേർന്ന് ജില്ലയിലെ ജനതയുടെ സമരപോരാട്ടങ്ങൾക്ക് എൈക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. 'വനവും വന്യജീവി സംരക്ഷണവും മനുഷ്യനെയും സംരക്ഷിച്ചുകൊണ്ടാവട്ടെ'' എന്ന മുദ്രാവാക്യമുയർത്തി രാവിലെ 10ന് കട്ടപ്പനയിൽ നടക്കുന്ന യോഗജ്വാല എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,​ യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട് എന്നിവർ പങ്കെടുക്കും.
24ന് രാവിലെ 10ന് കട്ടപ്പന പുതിയ ബസ് സ്റ്റാൻ‌‌ഡിൽ നിന്ന് ആരംഭിക്കുന്ന ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന മഹാറാലിയിൽ ജില്ലയിലെ തൊടുപുഴ, അടിമാലി, രാജാക്കാട്, ഇടുക്കി, നെടുങ്കണ്ടം, പീരുമേട്, മലനാട് എന്നീ 7 യൂണിയനുകളിൽ നിന്നുമുള്ളവർ പങ്കെടുക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി.രമേശ്, മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, സൈബർസേന കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ,​ തൊടുപുഴ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ, പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപിവൈദ്യർ, ഇടുക്കി യൂണിയൻ പ്രസിഡന്റ് പി.രാജൻ, അടിമാലി യൂണിയൻ പ്രസിഡന്റ് സുനു രാമകൃഷ്ണൻ, മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, രാജാക്കാട് യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ, ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, അടിമാലി യൂണിയൻ സെക്രട്ടറി ജയൻ കെ.കെ, പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു, തൊടുപുഴ യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി കൗൺസിലർ സന്തോഷ് മാധവൻ, സൈബർസേന കേന്ദ്രസമിതി കൺവീനർ ഷെൻസ് സഹദേവൻ, സൈബർസേന കേന്ദ്രസമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, യൂത്ത്മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല, യൂത്ത്മൂവ്‌മെന്റ് ജില്ലാ കൺവീനർ വിനോദ് ശിവൻ, സൈബർസേന ജില്ലാ ചെയർപേഴ്‌സൺ സജിനി സാബു, സൈബർസേന ജില്ലാ കൺവീനർ വൈശാഖ് പി.എസ് എന്നിവർ സംസാരിക്കുമെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപിവൈദ്യർ, അടിമാലി യൂണിയൻ പ്രസിഡന്റ് സുനു രാമകൃഷ്ണൻ, മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, അടിമാലി യൂണിയൻ സെക്രട്ടറി ജയൻ കെ.കെ, പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു, യൂത്ത്മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല, യൂത്ത്മൂവ്‌മെന്റ് ജില്ലാ കൺവീനർ വിനോദ് ശിവൻ എന്നിവർ പങ്കെടുത്തു.