rojar

അടിമാലി: നിരവധി കേസുകളുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന പ്രതിയെ അടിമാലിയിലെ വിസാതട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തു. 13 ലക്ഷം രൂപാ വാങ്ങി ന്യൂസിലണ്ടിലേക്ക് വിസ തരപ്പെടുത്തിത്തരാമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയയാളെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു .തിരുവനന്തപുരംനേമംസോണൻസ് വീട്ടി റോജറെയാണ് (40) അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം, കൊല്ലം, മേഖലകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ തിരുവനന്തപുരത്തെ ജയിലിൽ നിന്നാണ് ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.മന്നാംകാല ലിനു പി.ജോസഫാണ് പരാതിക്കാരൻ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമൻഡുചെയ്ത ശേഷം ഇന്ന് ജയിലിൽ തിരികെ എത്തിയ്ക്കും.എസ്.ഐ.കെ.എം.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടിമാലിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.