കട്ടപ്പന :ടൗൺഹാളിന് സമീപമുള്ള സ്ഥാപനത്തിൽ ഉണ്ടായ തീ പിടുത്തത്തിൽ വൻ നാശനഷ്ടം. ഐ.ടി.ഐ പടി ബിനുവിന്റെ അപ്‌ഹോൾസ്റ്റോറി സ്ഥാപനമാണ് ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ അഗ്‌നിക്കിരയായത്. സ്ഥാപനത്തിന്റെ ഷട്ടർ അടക്കം ഉള്ളിലുണ്ടായിരുന്ന സാമഗ്രികൾ മുഴുവൻ കത്തി നശിച്ചു.വിവരമറിഞ്ഞു അഗ്‌നി ശമന സേന എത്തി തീ അണച്ചു. കെ.എസ്.ഇ.ബി അധികൃതർ ഉടൻ തന്നെ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി.