car

പീരുമേട്: കുട്ടിക്കാനത്തിന് സമീപം യാത്രക്കിടയിൽ കാറിന് തീ പിടിച്ചു. കാറിന് ഉള്ളിൽ നിന്ന് പുക ഉയരുന്നതു കണ്ട് ഉടനെ ഡ്രൈവർ റോഡരുകിൽ നിർത്തി. കാറിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങിയപ്പോൾ
മുൻ വശംഏതാണ്ട് പൂർണമായും കത്തി നശിച്ചു.
ആലപ്പുഴയിൽ നിന്നും തേക്കടിയിലേക്ക് പോയ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിനാണ് യാത്രക്കിടയിൽ തീ പിടിച്ചത് . കുട്ടിക്കാനത്തിനും പീരുമേടിനും ഇടയിൽ തട്ടാത്തിക്കാനത്ത് വെച്ചാണ് ബോണറ്റിനുള്ളിൽ നിന്നും തീ പടർന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പീരുമേട് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. പീരുമേട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.