തൊടുപുഴ: വെങ്ങല്ലൂർ-കോലാനി ബൈപാസ് റോഡിലെ സിഗ്നൽ ലൈറ്റുകൾ കാര്യക്ഷമമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് ആവശ്യപ്പെട്ടു.പല സമയത്തും പ്രത്യേകിച്ച് മഴയുള്ള സമയത്ത് സിഗ്നൽ ലൈറ്റുകൾ പണിമുടക്കുന്നതുമൂലം അപകടങ്ങളും വലിയതോതിൽ ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്. സിഗ്നൽ ലൈറ്റുകൾ നിയന്ത്രിക്കുന്ന പൊലീസ് ഡിപ്പാർട്ട്‌മെന്റിനും വാർഷിക മെയിന്റൻസ് നടത്തുന്ന കെൽട്രോൺ കമ്പനിക്കും ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കുന്നതിന് കത്ത് നൽകിയതായി ചെയർമാൻ അറിയിച്ചു.