anganvadi

ഇടുക്കി: പുതിയ സാമ്പത്തിക വർഷത്തിൽ അഴുത അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള 111 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങി നൽകുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ 29 ന് ഉച്ചക്ക് 11.30 വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ അഴുത അഡീഷണൽ ഐ.സി.ഡി.എസ് പ്രോജ്ക്ട് ഓഫീസിൽ നിന്ന് നേരിട്ട് പണമടച്ച് കൈപ്പറ്റാം. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി 29 ഉച്ചയ്ക്ക് 1 മണി. ടെണ്ടർ തുറക്കുന്ന തീയതി 29 ഉച്ചകഴിഞ്ഞ് 2.30. വിശദ വിവരങ്ങൾക്ക് ഫോൺ: 04869 252030.