നെടുങ്കണ്ടം: കാർഷിക വികസന, കർഷക ക്ഷേമ വകുപ്പ് നെടുങ്കണ്ടം ബ്ലോക്കിനു കീഴിലെ സമേതിയുടെ നേതൃത്വത്തിൽ കൃഷിഭവൻ ഉദ്യോഗസ്ഥർക്കായി അഗ്രോ ഇക്കോളജിക്കൽ യൂണിറ്റ് അടിസ്ഥാനമാക്കിയുള്ള പരിശീലന പരിപാടി തുടങ്ങി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം കൃഷി അസിസ്റ്റന്റ് ഡയറക്ടർ മായ.എൻ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ആത്മ പ്രൊജക്ട് ഡയറക്ടർ ആൻസി തോമസ് കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയെക്കുറിച്ചും പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ഡോ. രമ്യ ജെ.എസ്. ഫാം പ്ലാൻ തയ്യാറാക്കുന്നതിനെക്കുറിച്ചും ക്ലാസെടുത്തു.
ബ്ലോക്ക് തലത്തിൽ മികച്ച കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട രാജാക്കാട് കൃഷിഭവന് കീഴിലെ കൃഷ്ണൻ കണ്ടമംഗലത്തിനുള്ള ആത്മ അവാർഡും വിതരണം ചെയ്തു.