cmpflag

തൊടുപുഴ: അന്ധവിശ്വസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയും , ലഹരി മാഫിയായിൽ നിന്നും കേരളത്തെ രക്ഷിക്കുക, അഴിമതിഭരണം തൂത്തെറിയുക, എന്നീ മുദ്രാവാക്യങ്ങളുമായി സി.എം പി. സംസ്ഥാന ജനറൽ സെക്രട്ടറി. സി. പി.ജോൺ നേതൃത്ത്വം നൽകുന്ന ഉണരുകേരളം ക്യാമ്പയിൻ ഇന്ന് ജില്ലയിൽ പര്യടനം നടത്തും. രാവിലെ 10ന് തൊടുപുഴയിൽ ആരംഭിക്കുന്ന പരിപാടിവൈകിട്ട് 7 ന് അടിമാലിയിൽ സമാപിക്കും
സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. ബി.സ്വാതികുമാർ, കെ.സുരേഷ് ബാബു, ജില്ലാ സെക്രട്ടറി കെ.എ.കര്യൻ, അനീഷ് ചേനക്കര, അനിൽകുമാർ വി.ആർ,ടി.ജി.ബിജു എൽ.രാജൻ, ബിജു വിശ്വനാഥ്, ശിൽപാ രാജൻ എന്നിവർ പങ്കെടുക്കും