ചീനിക്കുഴി : ടൗണിൽ സ്ഥാപിച്ചിട്ടുളള ഹൈമാസ്റ്റ് ലൈറ്റ് നാട്ടുകാർക്ക് പ്രയോജനപ്പെടുന്നില്ലെന്ന് പരാതി.ടൗണിലെ കുരിശു പള്ളിക്കു പിറകിലായിട്ടാണ് വിളക്ക് സ്ഥാപിച്ചിരിക്കുന്നത്.ഇതേ തുടർന്ന് രാത്രിയായാൽ ടൗണിൽ വെളിച്ചം കിട്ടാത്ത അവസ്ഥയാണ്.ടൗണിന്റ പ്രധാന ഭാഗത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടി മരങ്ങൾ സ്ഥാപിച്ചിരിക്കുന്നതിനാൽ ഇവിടേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയുന്നുമില്ല.പ്രശ്ന പരിഹാരത്തിന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് താഴ് വാരം റസിഡന്റ്‌സ് അസോസയേഷൻ യോഗം ആവശ്യപ്പെട്ടു.എം.ആർ.പുഷ്പൻ,ജോർജ് കൊച്ചുകുടിയിൽ,കെ.വി ഫ്രാൻസീസ്,ജിനോ തോമസ് എന്നിവർ സംസാരിച്ചു.