togam
കേരള മുസ്ലിം ഫെഡറേഷന്റെ നേതൃത്വ സംഗമം അബ്ദുറഷിദ് കൗസരി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: കേരള മുസ്ലിം യുവജന ഫെഡറേഷന്റെ ജില്ലാ ലോറേഞ്ച്
നേതൃസംഗമം വെങ്ങല്ലൂർ നുറുൽ ഇസ്ലാം മദ്രസയിൽ നടന്നു.ജില്ലാ പ്രസിഡന്റ് കെ.ഇ.എം സുബൈർ കൗസരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അബ്ദുറഷിദ് കൗസരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ ഷംസുദ്ദീൻ മാന്നാനി,സുലൈമാൻ ദാരുമി,സഫീർഖാൻ മാന്നാനി,അൻഷാദ് മൗലവി തുടങ്ങിയവർ സംസാരിച്ചു.സുഫിയാൻ അലി സ്വാഗതവും ജില്ലാ സെക്രട്ടറി ജാഫർ നന്ദിയും പറഞ്ഞു.ഷഹനാസ് ഖാസിമി (പ്രസിഡന്റ്),ഷിബിലി മൗലവി

( സെക്രട്ടറി), സുനിൽ സാഹിബ് (ട്രഷറർ) എന്നിവരെ താലൂക്ക് കമ്മറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.