
വഴിത്തല : ശാന്തിഗിരി കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, തൊടുപുഴ വിമൻസ് ഫോറം എന്നിവരുടെ സഹകരണത്തോടെ ഭിശേഷി സംഗമവും സൗജന്യ വീൽ ചെയർ വിതരണവും സംഗീത വിരുന്നും നടത്തി. കോളേജ് പ്രിൻസിപ്പാൾ ഫാ. പോൾ പാറക്കാട്ടേൽ അദ്ധ്യക്ഷത വഹിച്ച യോഗം സബ് കളക്ടർ ഡോ. അരുൺ എസ്.നായർ ഉദ്ഘാടനം ചെയ്തു. റിട്ട. ജില്ലാ ജഡ്ജി ജോൺ കെ ഇല്ലിക്കാട്ടിൽ, സോഷ്യൽ വർക്ക് വിഭാഗം മേധാവി അഡ്വ.സുജ ജമറിൻ, മാറിക സെന്റ്. ആന്റണീസ് ക്‌നാനായ കാത്തലിക് ദേവാലയം വികാരി ഫാ. വിൻസൻ കെ.ചെറിയാൻ, ഫാ.മാത്യു കളപ്പുര , അസി. പ്രൊഫ. അനുമോൾ ജോയ് എന്നിവർ പ്രസംഗിച്ചു. ജോബി കെ ജോൺ, സ്റ്റിഫിൻ സേവ്യർ, എബിൻ ജോസഫ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് തൊടുപുഴ ബെൻ ബാൻഡ് അവതരിപ്പിച്ച സംഗീത വിരുന്ന് നടത്തി.