തൊടുപുഴ: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ

24ന് കട്ടപ്പനയിൽ നടത്തുന്ന സമര പ്രഖ്യാപന റാലിയും മഹാസമ്മേളനവും 'യോഗജ്വാലയിൽ" തൊടുപുഴ യൂണിയനിൽ നിന്നും ആയിരം പേരെ പങ്കെടുപ്പിക്കും. യൂണിയനിലെ ശാഖകളിൽ നിന്ന് പരമാവധിപ്പേരെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. 18ന് യൂണിയനിൽ ആറ് മേഖലകളിലായി യോഗങ്ങൾ നടക്കും. യൂത്ത്മൂവ്‌മെന്റ് ജില്ലാ നേതാക്കൾ യോഗങ്ങളിൽ പങ്കെടുക്കുമെന്ന് കൺവീനർ വി.ബി. സുകുമാരൻ അറിയിച്ചു.