കുമളി: ശബരിമലയിലേക്കുള്ള പ്രധാന ഇടത്താവളമായ കുമളിയിൽ അയ്യപ്പഭക്തർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്തു. ശബരിമല മണ്ഡലകാലം, മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചതോടെ പ്രധാന ഇടത്താവളമായ കുമളി വഴി എത്തുന്ന ഭക്തർക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് അലോപ്പതി ആയുർവേദം ഹോമിയോ സിദ്ധ വിഭാഗങ്ങളെ ഏകോപിച്ചുകൊണ്ട് ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കം കുറിച്ചത്.
ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നോളി ജോസഫ്, വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി ബിജു, ഹോമിയോ ജില്ലാ നോഡൽ ഓഫീസർ ഡോ. വർഗ്ഗീസ്. ടി. ഐസക്, മെഡിക്കൽ ഓഫീസർ മീരാ ജോർജ്, ആയുർവേദ ഡോക്ടർ ഇന്ദു.വി.സുകുമാർ, ഹോമിയോ ഡോക്ടർ പ്രിയ. ജെ. തറയിൽ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു,