അടിമാലി: നിർമ്മാണ നിരോധന കരി നിയമം പിൻവലിപ്പിക്കാൻ ഏതറ്റം വരെയുള്ള സമരപ്പോരാങ്ങൾക്കും നേതൃത്വം നൽകുമെന്ന് ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. . ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശ നിഷേധത്തിനെതിരെ കോൺഗ്രസ് അടിമാലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോർജ് തോമസ് നയിക്കുന്ന വാഹ ന പ്രചരണ ജാഥ മാങ്കുളത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് പഞ്ചായത്തുകളിൽ പര്യടനം നടത്തി 17 ന് അടിമാലിയിൽ സമാപിക്കും. സമ്മേളനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സാജു ജോസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സേനാപതി വേണു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ഭാരവാഹികളായ പി.വി.സ്‌കറിയ, കെ.ഐ. ജീസസ്,ടി.എസ്. സിദ്ധിഖ്, പി.ആർ.സലികുമാർ, ബാബു.പി.കുര്യാക്കോസ്, ജോൺ സി. ഐസക്, പോൾ മാത്യു, പി.ജെ. തോമസ്, ഇ.ജെ.ജോസഫ്, കെ.പി. അസീസ്, സി.എ. സ്. നാസർ, സിജോ പുല്ലൻ, എം.ഐ.ജബ്ബാർ,ഹാപ്പി കെ. വർഗീസ്, എം.എ. അൻസാരി,എസ്.എ. ഷജാർ, കെ.എസ്. മൊയ്തു. എം.എം. ബേബി, കെ. വി. ജോയികുട്ടി, അനിൽ കനകൻ, ഷിൻസ് ഏലിയാസ്, കൃഷ്ണമൂർത്തി തുടങ്ങിയവർ പ്രസംഗിച്ചു.