തൊടുപുഴ: ജില്ലാ കളക്ടറുടെ പൊതുജനപരാതി പരിഹാര അദാലത്ത് 19 ന് രാവിലെ 11 ന് തൊടുപുഴ ലയൺസ് ഹാളിൽ നടത്തും. സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വച്ച് നടത്താനിരുന്ന പരിപാടി സാങ്കേതിക കാരണങ്ങളാൽ ലയൺസ് ഹാളിലേക്ക് മാറ്റിയതായി ജില്ലാ കളക്ടർ അറിയിച്ചു.