ഇടുക്കി: ആരോഗ്യ കേരളം പദ്ധതിയിൽ കരാർ വ്യവസ്ഥയിൽ ജെ.സി ക്വാളിറ്റി അഷ്വറൻസ് തസ്തികയിലേക്ക് നിയമനം നടത്തന്നതിന് അപേക്ഷ ക്ഷണിച്ചു. എം. എച്ച്. എ അല്ലെങ്കിൽ എം.എസ്.സി. ഹോസ്പിറ്റൽ മാനേജ്‌മെന്റും ഹോസ്പിറ്റലിലോ ക്വാളിറ്റി അഷ്വറൻസ് ഹെൽത്ത് കെയറിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 40 വയസ്സ് കവിയരുത്. മാസവേതനം 25000 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആരോഗ്യകേരളം വെബ്‌സൈറ്റിൽ (www.arogyakeralam.gov.in) നൽകിയ ലിങ്കിൽ 22 ന് വൈകിട്ട് 4 ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04826 232221.