അടിമാലി : സർവ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാനപ്രകാരം ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു അറിയിച്ചു.മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ മൂന്നാം വാർഷികത്തിലും മന്ത്രിയുടെ നേതൃത്വത്തിൽ നിവേദനം നൽകി സായൂജ്യമടയുന്ന ഭരണമുന്നണി നേതാക്കൾ ഇനിയെങ്കിലും രാഷ്ട്രീയ തട്ടിപ്പ് അവസാനിപ്പിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.