തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിൽ യോഗ ജ്വാലയുടെ മുന്നോടിയായി ആറ് മേഖലകളിൽ മേഖല യോഗങ്ങൾ നടക്കും. രാവിലെ 11ന് ഉടുമ്പന്നൂർ മേഖലാ യോഗം ശാഖാ മന്ദിരത്തിലും ഇതേ സമയം കുടയത്തൂർ മേഖല യോഗം മുട്ടം ശാഖാ ഹാളിലും നടക്കും. വണ്ണപ്പുറം മേഖലാ യോഗം ഉച്ചയ്ക്ക് 12ന് വണ്ണപ്പുറം ശാഖാ ഹാളിലും 12.30ന് വഴിത്തല മേഖലാ യോഗം വഴിത്തല ശാഖാ ഹാളിലും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ മേഖല യോഗം തൊടുപുഴ യൂണിയൻ ഹാളിലും വെൺമണി മേഖലാ യോഗം വെണ്മണി ശാഖാ മന്ദിരത്തിലും നടക്കും. യൂണിയൻ നേതാക്കളും യൂത്ത്മൂവ്‌മെന്റ് ജില്ലാ നേതാക്കളും വിവിധ മേഖലാ യോഗങ്ങളിൽ പങ്കെടുക്കുമെന്നും യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ അറിയിച്ചു.