കട്ടപ്പന : മലനാട് എസ് എൻ ഡി പി യൂണിയൻ, കൊച്ചുതോവാള 1510ശാഖായോഗം, എസ് .എൻ.ഡി. പി യൂത്ത് മൂവ്‌മെന്റ്, തേനി അരവിന്ദ് കണ്ണാശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യ ത്തിൽ ഞായറാഴ്ച്ച സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തും .കൊച്ചുതോവാള ശാഖ ഓഡിറ്റോറിയത്തിൽ രാവിലെ 8.30.ന് മലനാട് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി, വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തിൽ, യൂണിയൻ കമ്മിറ്റി അംഗം പി. ജി സുധാകരൻ, വനിതാ സംഘം പ്രസിഡന്റ് രഞ്ജിനി സജീവ്, സെക്രട്ടറി രഞ്ജിതാ പ്രസാദ്, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ടി കെ വിജീഷ്, കുമാരി സംഘം പ്രസിഡന്റ് സാന്ദ്രാ സുരേഷ്, സെക്രട്ടറി സാന്ദ്ര കെ.സുരേഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മനു മോഹൻ എന്നിവർ പ്രസംഗിക്കും. ക്യാമ്പിന് വരുന്നവർക്ക് ശസ്ത്രക്രിയ, മരുന്ന്, യാത്ര, താമസം എന്നിവ സൗജന്യമായിരിക്കും. കണ്ണട വേണ്ടവർ 150മുതൽ 350രൂപ വരെ മുൻകൂട്ടി അടച്ചു ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 7034410561, 7907013314, 9544362280, 9074289548എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.