കട്ടപ്പന :കാൽവരിമൗണ്ട് ഹൈലാൻഡ് ടീ ഫാക്ടറിയുടെ പുതിയ സംരംഭമായ ജീവൻ കോക്കനട്ട് ഓയിൽ മില്ല് ഇന്ന് ഇടുക്കിരൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കന്നേൽ ഉദ്ഘാടനം ചെയ്യും.കാൽവരി മൗണ്ടിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ഹൈലാൻഡ് വെൽഫെയർ ട്രസ്റ്റ് പ്രസിഡന്റ് മോൺ. എബ്രഹാം പുറയാറ്റ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ബിനോയ് തേനംമാക്കൽ തുടങ്ങിയവർ പങ്കെടുക്കും.