ഇടുക്കി: ക്രിസ്മസ് പുതുവർഷാരംഭ ആഘോഷങ്ങൾ മുന്നിൽ കണ്ട് എക്‌സൈസ്, പൊലീസ്, തദ്ദേശ ഭരണസ്ഥാപനം, ഫോറസ്റ്റ്, റവന്യു എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ താലൂക്കുകളിലും ലഹരി വസ്തു വിപണന മിന്നൽ പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് നിർദേശിച്ചു. ജില്ലാതല നിർവ്വഹണ ഉദ്യോഗസ്ഥരുടെ ലഹരി വിമുക്ത കേരളം രണ്ടാം ഘട്ട ഓൺലൈൻ യോഗത്തിൽ ഓരോ വകുപ്പുകളുടെയും ഇത് വരെയുള്ള ലഹരി വിമുക്ത പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഒന്നാം ഘട്ടത്തിൽ ചെയ്തതും ഇനി ചെയ്യാനുമുള്ള പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് വകുപ്പ് മേധാവികൾ യോഗത്തിൽ വിശദീകരിച്ചു. രണ്ടാംഘട്ട പ്രവർത്തനങ്ങൾ ജനുവരി 26 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.