anusmaranam

നരിയമ്പാറ: റെഡ്‌ക്രോസ് സ്ഥാപകനായ ജീൻ ഹെൻട്രി ഡുനാന്റ് അനുസ്മരണം നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈ സ്‌കൂളിൽ നടന്നു. റെഡ്‌ക്രോസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ രഞ്ജിത്ത് കാർത്തികേയൻ ജില്ലാ തല അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് ജില്ലാ ചെയർമാൻ ടി.എസ്. ബേബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ഡി അർജ്ജുനൻ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ ബി.ഉണ്ണികൃഷ്ണൻ നായരും ജൂണിയർ റെഡ് ക്രോസ് യൂണിറ്റ് ചെയർപേഴ്‌സൺ ഡോണ പ്രദീപും ചേർന്ന് സംസ്ഥാന ചെയർമാൻ രഞ്ജിത്ത് കാർത്തികേയനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ യൂത്ത് റെഡ്‌ക്രോസ്‌കോർഡിനേറ്റർ പി എൻ ഫ്രാൻസിസ് , ജില്ലാ ജൂണിയർ റെഡ് ക്രോസ്‌കോ ഓർഡിനേറ്റർ ജോർജ് ജേക്കബ്, റെഡ്‌ക്രോസ് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ എം ജലാലുദീൻ, പി.ജെ ജോസഫ് ഹെഡ്മിസ്ട്രസ് എൻ ബിന്ദു, കൗൺസിലർ സ്മിതമോൾ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.