bufferzone
ബഫർ സോൺ

അടിമാലി : മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാന ലംഘനത്തിന്റെ
മൂന്നാം വാർഷികത്തിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ഇന്നു നടത്തുന്ന പന്തം കൊളുത്തി പ്രകടനം ബഫർ സോൺ പ്രശ്‌നങ്ങളിൽ സർക്കാരിനുള്ള മുന്നറിയിപ്പാണെന്നു ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു പറഞ്ഞു.ബഫർ സോണിന്റെ പരിധിയിലുള്ള പഞ്ചായത്തുകളിൽ പ്രത്യേക യോഗം വിളിച്ച് ഫീൽഡ് സ്റ്റഡി നടത്തി പുതിയ റിപ്പോർട്ട് തയാറാക്കുകയല്ലാതെ മറ്റു മാർഗമില്ല.റിപ്പോർട്ടിൻമേൽ പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള സമയ പരിധി നീട്ടണം. ജസ്റ്റീസ് തോട്ടത്തിൽ രാധാകൃഷ്ണത്തിന്റെ നേതൃത്വത്തിലൂള്ള വിദഗ്ദ്ധ സമിതിയെ ബഫർ സോൺ മേഖലയിൽ സർവ്വേ നടത്തി അന്തിമ റിപ്പോർട്ട് തയാറാക്കണം.