കുമളി : കേരള വിശ്വകർമ്മ സഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മ സ്വാഭിമാൻ ദിനാചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കുമളി വിശ്വകർമ്മ ഭവനിൽ നടന്നു സംസ്ഥാന വൈസ് പ്രസിഡന്റ് രവികുമാർ ആർ. പ്രഭ യോഗം ഉദ്ഘാടനം ചെയ്തു . കേരള വിശ്വകർമ്മ സഭ സംസ്ഥാന സെക്രട്ടറി സതീഷ് പുല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി ദിനേശ് വർക്കല മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സമിതി അംഗം ഗീതാ കുമാർ , താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.എസ്.മോഹനൻ വിശ്വകർമ്മ മഹിളാ സമാജം പ്രസിഡന്റ് ഷീബ ജയൻ ,രോഹിത് രാജ് സുധീർ പെരിയാർ എന്നിവർ സംസാരിച്ചു