തോടുപുഴ: പ്രഥമ ഓൾ കേരള ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗിലെ പൂളുകൾ നിശ്ചയിച്ചു. പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽതൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധു ബാബു നറുക്കെടുപ്പ് നടത്തി.
പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്‌സ് വാട്ടപ്പള്ളി, കമ്മിറ്റി അംഗങ്ങളായ പി.കെ. ലത്തീഫ്, ഹാരിസ് മുഹമ്മദ്, വിനോദ് കണ്ണോളിൽ, ബാസിത് ഹസൻ, എം.എൻ. സുരേഷ്, ആർ. വിനയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. നാല് പൂളുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. 2022 ഡിസംബർ 20, 21 തീയതികളിൽ തെക്കുംഭാഗം കെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പൂൾ എയിൽ കൊച്ചിൻ വിന്നേഴ്‌സ്, ഇടുക്കി വാരിയേഴ്‌സ്, പാലക്കാട്, കേസരി ഹീറോസ് ടി.വി.എം.
പൂൾ ബിയിൽ തൃശ്ശൂർ, തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സ്, വയനാട്, കൊച്ചിൻ ഹീറോസ്. പൂൾ സിയിൽ പത്തനംതിട്ട, കണ്ണൂർ, മലപ്പുറം, കോഴിക്കോട്. പൂൾ ഡിയിൽ കൊല്ലം, കോട്ടയം, ആലപ്പുഴ ഇടുക്കി ടസ്‌കേഴ്‌സ്.