കട്ടപ്പന. നാഷണൽ എൻ.ജി. ഒ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പുതിയ തൊഴിൽ സംരംഭങ്ങളും പദ്ധതികളും ആരംഭിക്കും.വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത പ്രവർത്തന ഫണ്ടും കോർപ്പറേറ്റ് സോഷ്യൽ ഇനിഷ്യേറ്റീവ് ഫണ്ടും പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സന്നദ്ധ സംഘടനകളുടെ കീഴിലുള്ള സ്വയംസഹായ സംഘങ്ങൾ, കർഷക കൂട്ടായ്മകൾ എന്നിവയിൽ അംഗങ്ങളായിട്ടുള്ള ആളുകൾക്ക് ആവശ്യമായ ബോധവൽക്കരണ പരിപാടികൾ, ട്രെയിനിങ്ങുകൾ, ഗുണഭോക്തൃ വിഹിതം ഉൾപ്പെടെ ചെലവഴിച്ചുകൊണ്ട് ഉപകാര പ്രദമായ ടൂൾ കിറ്റുകളുടെ വിതരണം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ചെയ്യുന്നത്.
നാനോ സംരംഭങ്ങളുടെ പ്രോത്സാഹനം, ഭിന്നശേഷിക്കാർക്കും ട്രാൻസ്‌ജെൻഡറുകൾക്കും സ്വയംതൊഴിൽ സംരംഭങ്ങൾ, സുസ്ഥിരകൃഷി വ്യാപനം, മൃഗ സംരക്ഷണം മത്സ്യകൃഷി എന്നിവയിലും പരിശീലനം നൽകുമെന്ന് ഭാരവാഹികളായ ചാക്കോച്ചൻ അമ്പാട്ടു, അനന്ദു കൃഷ്ണൻ, അലീസ് വർഗീസ്, ബീന എന്നിവർ അറിയിച്ചു.