വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നടത്തുന്ന തൊഴിൽ സഭയുടെ ഭാഗമായി ഡൈമുക്കിൽ വനിതകൾ നേതൃത്വം നൽകിക്കൊണ്ട് പ്രിയദർശിനി എന്ന പേരിൽ സോപ്പ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു.സോപ്പ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ദേവദാസ് നിർവഹിച്ചു.പഞ്ചായത്ത് പ്രേരക് പി.കെ.ഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു. അംഗൻവാടി അദ്ധ്യാപകർ, ആശാവർക്കർമാർ, തുടങ്ങിയവർ പങ്കെടുത്തു.