കൊന്നത്തടി: കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയ കൊമ്പൊടിഞ്ഞാൽ മേഖലയിൽ ക്യാമറ സ്ഥാപിക്കാനൊരുങ്ങി വനം വകുപ്പധി കൃതർ. കടുവയുടെ കാൽപ്പാടുകൾ പ്രദേശത്തെ പലയിടത്തും നാട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.രാജാക്കാട് പൊന്മുടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ടോമി മാത്യുവിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയതായും, ആർ.ടി.എം സ്ഥലത്ത് ക്യാമ്പ് ചെയ്തതായും ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പറഞ്ഞു.കാട്ടുപന്നിയുടെ പാതികഴിച്ച ശരീരഭാഗം പ്രദേശത്തുനിന്നും കണ്ടു കിട്ടിയി രു ന്നു.