
മറയൂർ: കോവിൽ കടവിൽ നിന്ന് മൃതദേഹവുമായി പോയ ആംബുലൻസിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. മറയൂർ മൂന്നാർ റോഡിൽ നയമക്കാട് ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. പാമ്പാർ പുഴയിൽ നിന്ന് കണ്ടെത്തിയ മൃത ദേഹവുമായി ഉച്ചകഴിഞ്ഞ് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പോയ ആംബുലൻസിലാണ് മൂന്നാറിൽ നിന്ന് ഗുണ്ടുമല എസ്രേറ്റിലേക്ക് വരുകയായിരുന്ന ബൈക്കിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ഗുണ്ടുമല സ്വദേശി ശങ്കറിനെ (30) മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..