
പീരുമേട്: ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കുമായി സുമനസുകളുടെ സഹായം തേടുന്നു.പള്ളിക്കുന്ന് പോത്തുപാറ താമരശ്ശേരിൽ സജിതാമോളാണ് ചികിത്സക്കിക്കാൻ പണമില്ലാതെ സഹായം തേടുന്നത് .രണ്ട് വർഷം മുൻപാണ് രോഗ വിവരം അറിയുന്നത്.തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർഛിച്ചതോടെ ഇരു വൃക്കകളും മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിലാണ് ചികിത്സ നടത്തിവരുന്നത്.വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കും മറ്റ് ചികിത്സാ ചെലവുകൾക്കുമായി ഭീമമായ തുക കണ്ടത്തണം. നിർധന കുടുബമാകയാൽ ഈ തുക കണ്ടത്താൻ ഇവർക്കാകില്ല .
പത്ത് സെന്റ് ഭൂമിയാണ് ഇവർക്ക് ആകെ ഉള്ളത് .താൽകാലികമായി ഒരുക്കിയ ഷെഡ്ഡിന് സമാനമായ മുറിയിലാണ് താമസിക്കുന്നത് .ഭർത്താവും രണ്ട് പെൺമക്കളുമാണ് വീട്ടിലുള്ളത്. ഭർത്താവ് കൂലിപ്പണിക്കാരനാണ്. ഏതാനും നാൾമുമ്പ് അപകടത്തിൽ ഭർത്താവിന്റെ രണ്ട് കാലുകൾക്കും പരിക്കേറ്റതിനാൽ ഇതിന്റെ പരിമിധികളെ അതിജീവിച്ചാണ് നിലവിൽ ഈ കുടുബം മുൻപോട്ട് പോകുന്നത് .
നിലവിൽ പ്രദേശവാസികളുടെ സഹായത്താലാണ് ചികിത്സ തുടരുന്നത് .ഇനി തുടർ ചികിത്സക്കും വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കുമായി തുക കണ്ടത്താൻ നാട് ഒരുമിക്കുകയാണ് ചികിത്സ സഹായ നിധി രൂപീകരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെമ്പറുടെയും പേരിൽ ചേർന്ന അക്കൗണ്ട് നമ്പർ :സൗത്ത് ഇൻഡ്യൻ ബാങ്ക്, പീരുമേട് , A/C NO 0144053000016221.IFC: SIBL0000144 0000144.സാബു എസ് & ശാന്തി എം. ഫോൺ +91 9496045112 .