 
തൊടുപുഴ: കെ.എസ്.ഇ ബോർഡ് പെൻഷനേഴ്‌സ് അസോസിയേഷൻ തൊടുപുഴ ഡിവിഷന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ഇലക്ട്രിക്കൽ ഡിവിഷന്റെ മുമ്പിൽ പെൻഷൻ ദിനാചരണം സംഘടിപ്പിച്ചു. ഡിവിഷൻ പ്രസിഡന്റ് പി.എസ്. ഭോഗീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. ഗോപിനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം വി.കെ. രാജീവ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പി.കെ. മോഹനൻ, മുൻ സംസ്ഥാന കമ്മറ്റിയംഗം സി.ജെ. കുര്യൻ, ഡിവിഷൻ സെക്രട്ടറി പി.എസ്. ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.