അടിമാലി: സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കർഷകർക്കും നവസംരഭകർക്കും അവരുടെ ഉത്പന്നങ്ങൾ ഓൺലൈനായി സമൂഹമാദ്ധ്യമങ്ങളിലൂടെ വിൽക്കുന്നതിനുള്ള അറിവ് നൽകുന്നതിന് ശിൽപശാല സംഘടിപ്പിക്കുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് അടിമാലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ശിൽപശാല മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഷീബ ജോർജ് ആമുഖ പ്രഭാഷണം നടത്തും. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിതാ സജി, ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, അടിമാലി ഗ്രാമപഞ്ചായത്തംഗം രജ്ഞിത ആർ, പ്രൊജക്ട് ഡയറക്ടർ ആൻസി തോമസ്, എ.ഡി.എ മാർക്കറ്റിങ് പമീല വിമൽരാജ്, ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. സാബു വർഗ്ഗീസ്, ഹോർട്ടികൾചർ ഡെ. ഡയറക്ടർ സി.അമ്പിളി, അടിമാലി എ.ഡി.എ പ്രിയ പീറ്റർ,
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ എന്നിവർ പങ്കെടുക്കും. പീരുമേട് പ്രൊജക്ട് ഡെവലപ്‌മെന്റ് സൊസൈറ്റി കോർഡിനേറ്റർ ബിനൽ മാണി ക്ലാസ് നയിക്കും. ഓൺലൈൻ മാർക്കറ്റിങ് സംബന്ധമായുള്ള കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകും. കാർഷിക മേഖലയിലെ നൂതന കണ്ടുപിടുത്തത്തിനുള്ള കൊളംബോ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ച ചെറുകുന്നേൽ ഗോപിയെ യോഗത്തിൽ ആദരിക്കും. ഗോപി തന്റെ കൃഷി രീതി സദസിന് പരിചയപ്പെടത്തും.