ഇടുക്കി: മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവർ 31ന് മുമ്പായി ലൈഫ് സർട്ടിഫിക്കറ്റ് നൽകണം. സർട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ് വിലാസത്തിൽ ലഭിക്കും. ലൈഫ് സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹിൽ പി.ഒ, കോഴിക്കോട്- 673005 എന്ന വിലാസത്തിൽ അയച്ചുതരണം. ലൈഫ് സർട്ടിഫിക്കറ്റിൽ ആധാർ നമ്പറും മൊബൈൽ നമ്പറും നിർബന്ധമായും രേഖപ്പെടുത്തണം. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവർക്ക് മാത്രമേ ജനുവരി മുതൽ പെൻഷൻ നൽകാൻ കഴിയൂവെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2966577, 9188230577.