ഇടുക്കി: വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തും വാട്ടർ അതോറിട്ടി ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബും ചേർന്ന് സംഘടിപ്പിച്ച സൗജന്യ ജലഗുണനിലവാര പരിശോധനാ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഏലിയാമ്മ ജോയ് അദ്ധ്യക്ഷത വഹിച്ചു. വാട്ടർ അതോറിട്ടി ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബ് കെമിസ്റ്റ് പ്രവീൺ പാപ്പച്ചൻ പദ്ധതി വിശദീകരിച്ചു.ജില്ലാ ലാബ് കെമിസ്റ്റുമാരായ ആഷ്‌ലി ജോസ്, ആതിര അഭിലാഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ക്യാമ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സിജി ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, പി.വി. അജേഷ്‌കുമാർ, കുടുംബശ്രീ വൈസ് ചെയർപേഴ്‌സൺ സൗമ്യ സുനിൽ, വിൻസ് സജീവ് എന്നിവർ സംസാരിച്ചു.