monichan
യൂത്ത് ഫ്രണ്ട് തൊടുപുഴയിൽ സംഘടിപ്പിച്ച നിയോജകമണ്ഡലംതല പന്തംകൊളുത്തി പ്രതിഷേധം

തൊടുപുഴ: ഭൂപ്രശ്‌ന വിഷയത്തിൽ പിണറായി സർക്കാർ തുടർച്ചയായി ജില്ലയെ അവഗണിക്കുന്നതായി കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ ചട്ട ഭേദഗതി നടപ്പാക്കി ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ കൈക്കൊണ്ട തീരുമാനം മൂന്ന് വർഷമായി നടപ്പാക്കാൻ കഴിയുന്നില്ല. ജില്ലയിൽ മാത്രം നിർമ്മാണ നിരോധനമെന്ന സ്ഥിതി വിശേഷമാണുള്ളത്. മൂന്നാം സർവ്വകക്ഷി യോഗ ദിനത്തിൽ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച നിയോജകമണ്ഡലംതല പന്തംകൊളുത്തി പ്രതിഷേധം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം. മോനിച്ചൻ. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു വറവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ക്ലമന്റ് ഇമ്മാനുവൽ, ജോബി പൊന്നാട്ട്, ജില്ലാ ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറി ജെയിസ് ജോൺ, ബിനോയി മുണ്ടയ്ക്കാമറ്റം, ജോബി തീക്കുഴിവേലിൽ, പി.കെ. സലിം, എം.കെ. ചന്ദ്രൻ, ഷാജി അറയ്ക്കൽ, ജെസ്റ്റിൻ ചെമ്പകത്തിനാൽ, ബ്ലസി ഉറുമ്പാട്ട്, ജോർജ്ജ് ജെയിംസ്, സ്മിനു പുളിക്കൽ, ജീസ് ആയത്തുപാടം, എൻ. ഹരിശങ്കർ, ഷാജി മുതുകുളം, ജോൺ ആക്കാന്തിരി, ലാലിച്ചൻ തോമസ്, അഡ്വ. ജെറിൻ കാരിശ്ശേരി, അനു മാത്യു, ബേബി കലയപാറയിൽ, റോയി പാലക്കിൽ എന്നിവർ പ്രസംഗിച്ചു.