ഏലപ്പാറ: കുടിവെള്ള പൈപ്പുകൾ അശാസ്ത്രീയമായ രീതിയിൽ സ്ഥാപിച്ചതിനെതിരെ ഏലപ്പാറയിൽ പ്രതിഷേധം ശക്തമാകുന്നു. ടൗണിൽ ജനങ്ങൾ സഞ്ചരിക്കുന്ന ഫുട് പാത്തിന് വിലങ്ങനെയാണ് പെപ്പുകൾ ഇട്ടിരിക്കുന്നത്. ഇത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വീടുകളിലേക്കുള്ള കണക്ഷൻ പൈപ്പാണിത്. ഇതോടൊപ്പം കുടിവെള്ളം എത്തിക്കുന്ന വലിയ പെപ്പുകളും തലുങ്ങും വിലങ്ങുമായി കാൽനടകാർക്ക് ബുദ്ധിമുട്ടായി ഇട്ടിട്ടുണ്ട്. പെപ്പുകളിൽ ചവിട്ടി ആളുകൾ വീഴാനുള്ള സാദ്ധ്യതയും ഏറെയാണ്. സ്‌കൂൾ കുട്ടികളും പ്രായമായവരുമടക്കം കടന്നുപോകുന്ന പാതയിലാണ് അലക്ഷ്യമായ രീതിയിൽ പെപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്.